Thursday, April 30, 2009

കൊച്ചി തുറമുഖത്ത്‌ സമരം തുടരുന്നു നാവികസേന സജീവം

തോപ്പുംപടി: കൊച്ചി തുറമുഖത്ത്‌ മറൈന്‍വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന നിസ്സഹകരണ സമരം നാലാംദിവസമായ ബുധനാഴ്‌ചയും തുടര്‍ന്നു. ബുധനാഴ്‌ച രാവിലെ ട്രേഡ്‌ യൂണിയന്‍ നേതാക്കളുമായി പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്‌ വൈകിട്ട്‌ സെന്‍ട്രല്‍ അസി. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍, തുറമുഖ മാനേജ്‌മെന്റ്‌ അധികൃതര്‍ പങ്കെടുത്തതുമില്ല. ദേശീയ ട്രൈബ്യൂണലിന്റെ അവാര്‍ഡ്‌പ്രകാരം നടപ്പിലാക്കിയ ക്രമീകരണങ്ങള്‍ പിന്‍വലിക്കുവാന്‍ കഴിയില്ലെന്ന നിലപാടാണ്‌ ചര്‍ച്ചകളില്‍ മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌. ഇതേസമയം, ഒമ്പത്‌ കപ്പലുകുടെ പോക്കുവരവ്‌ ജോലികള്‍ തുറമുഖത്ത്‌ നടന്നു. കപ്പല്‍ പോക്കുവരവ്‌ ജോലികളെ സഹായിക്കുന്നതിന്‌ 24 അംഗ നാവികസേന ബുധനാഴ്‌ചയും രംഗത്തുണ്ടായിരുന്നു. കപ്പലുകളുടെ ബര്‍ത്ത്‌മാറ്റ ജോലികളും നടന്നു. അതേസമയം, നിസ്സഹകരണ സമരം മറ്റു മേഖലകളിലേക്ക്‌ വ്യാപിപ്പിച്ചിട്ടുമുണ്ട്‌. കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വാര്‍ഫുകള്‍, കാര്‍ഗോ ഹാന്റ്‌ലിങ്‌ വിഭാഗം എന്നിവിടങ്ങളിലും നിസ്സഹകരണമുണ്ടായി. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ രാവിലെ തുറമുഖത്ത്‌ പ്രകടനം നടത്തി. കണ്ടെയ്‌നര്‍ ടെര്‍മിനലിനടുത്ത്‌ നടന്ന പ്രതിഷേധ യോഗത്തില്‍ മുഹമ്മദ്‌ യൂസഫ്‌, കെ.എന്‍. വാസുദേവന്‍, സി.ഡി. നന്ദകുമാര്‍, ബെന്നി, എം. ജമാല്‍കുഞ്ഞ്‌ എന്നിവര്‍ പ്രസംഗിച്ചു. മറ്റൊരു തുറമുഖത്തും നടപ്പാക്കാത്ത ട്രൈബ്യൂണല്‍ അവാര്‍ഡ്‌ കൊച്ചിയില്‍ മാത്രം നടപ്പാക്കുന്നത്‌ നീതീകരിക്കാനാവില്ലെന്ന്‌ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. വിശാഖപട്ടണത്തും പാരദ്വീപിലും അവാര്‍ഡ്‌ നടപ്പാക്കിയെന്ന വാദം തെറ്റാണെന്നും വിശാഖപട്ടണത്ത്‌ തൊഴിലാളികള്‍ സമരത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രകോപനമുണ്ടാക്കുന്ന നടപടികളാണ്‌ അധികൃതര്‍ സ്വീകരിക്കുന്നത്‌. രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പുറമെനിന്നുള്ളവരെക്കൊണ്ട്‌ ജോലിയെടുപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. പട്ടാളത്തെയും പോലീസിനെയും അണിനിരത്തി പട്ടാളഭരണം നടത്താനാണ്‌ ചെയര്‍മാന്‍ ശ്രമിക്കുന്നതെന്നും തൊഴിലാളി അതിനെ പരാജയപ്പെടുത്തുമെന്നും തുറമുഖ സംരക്ഷണസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

http://www.mathrubhumi.com/php/newFrm.php?news_id=12117081&n_type=RE&category_id=4&Farc=

പീജീ മറൈന്‍ ടെക്‌നിക്കല്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുറന്നു

കൊച്ചി: പ്രമുഖ മാന്‍പവര്‍ റിക്രൂട്ടിങ്‌ കമ്പനിയായ പ്ലാനേഴ്‌സ്‌ ഗ്രൂപ്പ്‌ ഇന്റര്‍നാഷണല്‍ എടവനക്കാട്ട്‌ പീജീ മറൈന്‍ ടെക്‌നിക്കല്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുറന്നു. ബഹ്‌റിനിലെ അറബ്‌ ഷിപ്പ്‌ ബില്‍ഡിങ്‌ ആന്‍ഡ്‌ റിപ്പയര്‍ യാര്‍ഡ്‌ മാനേജര്‍ ഡോ. സല്‍മാന്‍ എ. കരീം ഉദ്‌ഘാടനം നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ 'സ്വകാല കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ക്ക്‌ കപ്പല്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയിലും വിദേശത്തും വിപുലമായ അവസരങ്ങളുണ്ടെന്ന്‌ പ്ലാനേഴ്‌സ്‌ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അബ്ദുള്ള അബ്ദുള്‍ഖയും പത്രസമ്മേളനത്തില്‍ അറിയിച്ചു. 30 വര്‍ഷത്തെ പാരമ്പര്യമുള്ള റിക്രൂട്ടിങ്‌ ഏജന്‍സിയായ പ്ലാനേഴ്‌സ്‌ ഗ്രൂപ്പിന്‌ ദുബായി ഡ്രൈ ഡോക്ക്‌സ്‌, അറബ്‌ഷിപ്പ്‌ യാര്‍ഡ്‌, അബുദാബി ഷിപ്പ്‌ ബില്‍ഡിങ്‌ എന്നിവരുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാല്‍ തൊഴില്‍സാദ്ധ്യത ഏറെയാണെന്ന്‌ പ്ലാനേഴ്‌സ്‌ ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ കെ.ടി. തോമസ്‌, പീജീ മറൈന്‍ടെക്‌ ഡയറക്ടര്‍ എം.കെ. ശ്രീനിവാസന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. മറൈന്‍ മെക്കാനിക്ക്‌, ഇലക്‌ട്രീഷ്യന്‍, സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, പൈപ്പ്‌ ഫാബ്രിക്കേറ്റര്‍ എന്നീ മേഖലകളില്‍ ഐടിഐ പാസായവര്‍ക്കാണ്‌ പരിശീലനം നല്‍കുക. എന്നാല്‍ വെല്‍ഡിങ്‌ മേഖലയില്‍ പത്താം ക്ലാസുകാര്‍ മതി. തുടക്കത്തില്‍ 30-40 പേര്‍ക്കായിരിക്കും പരിശീലനം. കപ്പല്‍ശാലകളില്‍നിന്നും റിട്ടയര്‍ ചെയ്‌തവരാണ്‌ പരിശീലനം നല്‍കുന്നത്‌. സാങ്കേതിക പരിജ്ഞാനമുള്ളവരെ വളര്‍ത്തിയെടുക്കാന്‍ സുസജ്ജമായ സൗകര്യങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടെന്ന്‌ അവര്‍ അറിയിച്ചു.

യൂണിയനുകള്‍ വ്യാവസായിക അന്തരീക്ഷം പ്രക്ഷുബ്‌ധമാക്കുന്നു: ഹൈക്കോടതി

യൂണിയനുകള്‍ വ്യാവസായിക അന്തരീക്ഷം പ്രക്ഷുബ്‌ധമാക്കുന്നു: ഹൈക്കോടതി

കൊച്ചി: കേരളത്തിലെ തൊഴിലാളി സംഘടനകള്‍ക്ക്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തൊഴിലാളി യൂണിയനുകള്‍ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം പ്രക്ഷുബ്‌ധമാക്കുകയാണെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ കുറ്റപ്പെടുത്തി. കൊച്ചി തുറമുഖത്തെ തൊഴില്‍സമരത്തിനെതിരെ തുറമുഖ ട്രസ്‌റ്റ്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു തൊഴിലാളി യൂണിയനുകള്‍ക്കെതിരെയുള്ള ഹൈക്കോടതിയുടെ വിമര്‍ശനം. മറ്റൊരു സംസ്‌ഥാനത്തും ഇല്ലാത്ത പ്രശ്‌നമാണ്‌ യൂണിയനുകള്‍ കേരളത്തില്‍ ഉണ്ടാക്കുന്നത്‌. ഇവര്‍ക്ക്‌ തൊഴിലിനോട്‌ കൂറില്ല. അവകാശങ്ങളെ കുറിച്ച്‌ മാത്രമേ ബോധമുള്ളൂ. ഇത്‌ കേരളത്തിന്‌ ചേര്‍ന്ന തൊഴില്‍ സംസ്‌കാരമല്ല-കോടതി പറഞ്ഞു. കൊച്ചി തുറമുഖത്തിന്‌ പോലീസ്‌ സംരക്ഷണം നല്‍കണമെന്നും ടര്‍മിനലിന്റെ പ്രവര്‍ത്തനം ലഭ്യമായ ജീവനക്കാരെ വച്ച്‌ സുഗമമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

http://www.mathrubhumi.com/php/newFrm.php?news_id=1224758&n_type=HO&category_id=1&Farc=&previous=Y

കൊതുകിനെ തുരത്താന്‍ മഴയെത്തും മുന്‍പേ

കൊച്ചിഎ.സി. ജിപ്സണ്‍കൊച്ചിയിലെ കൊതുകു ഭീഷണി തടയാന്‍ ആരോഗ്യ വകുപ്പ് മഴയെത്തും മുന്‍പേ’ എന്ന പേരില്‍ പദ്ധതി തയാറാക്കുന്നു. തദ്ദേശ ഭരണതലത്തില്‍ നട ത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നടപടി ക്രമങ്ങ ള്‍പൂര്‍ത്തിയായി. തെരഞ്ഞടുപ്പിനുശേഷം പദ്ധതി പൂര്‍ണരൂപ ത്തില്‍ നടപ്പാകും. മഴയെത്തും മുന്‍പേ പ്രോഗ്രാമിന്‍റെ ആദ്യ ഘട്ടം ഏപ്രില്‍ അവസാനം തീരും. മേയില്‍ രണ്ടാംഘട്ടം.കടുത്ത ചൂടിനിടെ പെയ്ത മഴ പകര്‍ച്ചവ്യാധി പരത്താ ന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. കളമശേരിയിലും മറ്റും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണിത്.മഴക്കാലത്തിനു മുന്‍പു കൊതുകു പെരുകാനുള്ള സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണു പരിപാടിയുടെ ലക്ഷ്യമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.റ്റി. രമണി മെട്രൊവാര്‍ത്തയോടു പറഞ്ഞു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തല ത്തിലും ഇതിന്‍റെ യോഗങ്ങ ള്‍ കഴിഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ നിര്‍ദേശങ്ങ ളും നല്‍കിയിട്ടുണ്ട്. കൊതുകു നിവാരണ ജോലികള്‍ക്കൊപ്പം സാന്ദ്രതയെക്കുറിച്ചു പഠനവും നട ത്തും. നഗരത്തില്‍ ആരോഗ്യ വകുപ്പിനു കൊതുകു സാന്ദ്രതയെടുക്കാന്‍ ഉദ്യോഗസ്ഥരില്ല. ഇതു മറികടക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ കൊതുകു പ്രജന നം സംബന്ധിച്ച കണക്കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എത്തിക്കും. കോര്‍പ്പറേഷന്‍റെ കൊതുകു നിവാരണ ജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപെയ്നിന്‍റെ ഭാഗമായി മഴക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യരീതികളെക്കുറിച്ചു ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും നഗരത്തിലെ കൊതുകു സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ഇവിടെ ഡെങ്കി, ചിക്കുന്‍ ഗുനിയ രോഗങ്ങള്‍ പകരാന്‍ ഏറെ സാധ്യതയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണു മുന്‍കരുതലെന്ന നിലയില്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നത്. പദ്ധതിക്ക് എന്‍എസ്ജിപി ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കുമെന്നു ഡിഎംഒ പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ പടരുന്നതിനാല്‍ നഗരത്തിന്‍റെ പല ഭാഗത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മാലിന്യം കൂടിക്കിടക്കാന്‍ അനുവദിക്കരുതെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു.

http://www.metrovaartha.com/2009/04/13141556/cochin-mosguito.html