Thursday, April 30, 2009
പീജീ മറൈന്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് തുറന്നു
കൊച്ചി: പ്രമുഖ മാന്‍പവര്‍ റിക്രൂട്ടിങ് കമ്പനിയായ പ്ലാനേഴ്‌സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എടവനക്കാട്ട് പീജീ മറൈന്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് തുറന്നു. ബഹ്‌റിനിലെ അറബ് ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ യാര്‍ഡ് മാനേജര്‍ ഡോ. സല്‍മാന്‍ എ. കരീം ഉദ്‌ഘാടനം നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ 'സ്വകാല കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് കപ്പല്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയിലും വിദേശത്തും വിപുലമായ അവസരങ്ങളുണ്ടെന്ന് പ്ലാനേഴ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്‍ഖയും പത്രസമ്മേളനത്തില്‍ അറിയിച്ചു. 30 വര്‍ഷത്തെ പാരമ്പര്യമുള്ള റിക്രൂട്ടിങ് ഏജന്‍സിയായ പ്ലാനേഴ്‌സ് ഗ്രൂപ്പിന് ദുബായി ഡ്രൈ ഡോക്ക്‌സ്, അറബ്‌ഷിപ്പ് യാര്‍ഡ്, അബുദാബി ഷിപ്പ് ബില്‍ഡിങ് എന്നിവരുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാല്‍ തൊഴില്‍സാദ്ധ്യത ഏറെയാണെന്ന് പ്ലാനേഴ്‌സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കെ.ടി. തോമസ്, പീജീ മറൈന്‍ടെക് ഡയറക്ടര്‍ എം.കെ. ശ്രീനിവാസന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. മറൈന്‍ മെക്കാനിക്ക്, ഇലക്‌ട്രീഷ്യന്‍, സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, പൈപ്പ് ഫാബ്രിക്കേറ്റര്‍ എന്നീ മേഖലകളില്‍ ഐടിഐ പാസായവര്‍ക്കാണ് പരിശീലനം നല്‍കുക. എന്നാല്‍ വെല്‍ഡിങ് മേഖലയില്‍ പത്താം ക്ലാസുകാര്‍ മതി. തുടക്കത്തില്‍ 30-40 പേര്‍ക്കായിരിക്കും പരിശീലനം. കപ്പല്‍ശാലകളില്‍നിന്നും റിട്ടയര്‍ ചെയ്‌തവരാണ് പരിശീലനം നല്‍കുന്നത്. സാങ്കേതിക പരിജ്ഞാനമുള്ളവരെ വളര്‍ത്തിയെടുക്കാന്‍ സുസജ്ജമായ സൗകര്യങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടെന്ന് അവര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment