Thursday, April 30, 2009

കൊതുകിനെ തുരത്താന്‍ മഴയെത്തും മുന്‍പേ

കൊച്ചിഎ.സി. ജിപ്സണ്‍കൊച്ചിയിലെ കൊതുകു ഭീഷണി തടയാന്‍ ആരോഗ്യ വകുപ്പ് മഴയെത്തും മുന്‍പേ’ എന്ന പേരില്‍ പദ്ധതി തയാറാക്കുന്നു. തദ്ദേശ ഭരണതലത്തില്‍ നട ത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നടപടി ക്രമങ്ങ ള്‍പൂര്‍ത്തിയായി. തെരഞ്ഞടുപ്പിനുശേഷം പദ്ധതി പൂര്‍ണരൂപ ത്തില്‍ നടപ്പാകും. മഴയെത്തും മുന്‍പേ പ്രോഗ്രാമിന്‍റെ ആദ്യ ഘട്ടം ഏപ്രില്‍ അവസാനം തീരും. മേയില്‍ രണ്ടാംഘട്ടം.കടുത്ത ചൂടിനിടെ പെയ്ത മഴ പകര്‍ച്ചവ്യാധി പരത്താ ന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. കളമശേരിയിലും മറ്റും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണിത്.മഴക്കാലത്തിനു മുന്‍പു കൊതുകു പെരുകാനുള്ള സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണു പരിപാടിയുടെ ലക്ഷ്യമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.റ്റി. രമണി മെട്രൊവാര്‍ത്തയോടു പറഞ്ഞു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തല ത്തിലും ഇതിന്‍റെ യോഗങ്ങ ള്‍ കഴിഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ നിര്‍ദേശങ്ങ ളും നല്‍കിയിട്ടുണ്ട്. കൊതുകു നിവാരണ ജോലികള്‍ക്കൊപ്പം സാന്ദ്രതയെക്കുറിച്ചു പഠനവും നട ത്തും. നഗരത്തില്‍ ആരോഗ്യ വകുപ്പിനു കൊതുകു സാന്ദ്രതയെടുക്കാന്‍ ഉദ്യോഗസ്ഥരില്ല. ഇതു മറികടക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ കൊതുകു പ്രജന നം സംബന്ധിച്ച കണക്കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എത്തിക്കും. കോര്‍പ്പറേഷന്‍റെ കൊതുകു നിവാരണ ജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപെയ്നിന്‍റെ ഭാഗമായി മഴക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യരീതികളെക്കുറിച്ചു ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും നഗരത്തിലെ കൊതുകു സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ഇവിടെ ഡെങ്കി, ചിക്കുന്‍ ഗുനിയ രോഗങ്ങള്‍ പകരാന്‍ ഏറെ സാധ്യതയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണു മുന്‍കരുതലെന്ന നിലയില്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നത്. പദ്ധതിക്ക് എന്‍എസ്ജിപി ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കുമെന്നു ഡിഎംഒ പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ പടരുന്നതിനാല്‍ നഗരത്തിന്‍റെ പല ഭാഗത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മാലിന്യം കൂടിക്കിടക്കാന്‍ അനുവദിക്കരുതെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു.

http://www.metrovaartha.com/2009/04/13141556/cochin-mosguito.html

No comments:

Post a Comment